കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഷൂട്ടിങ്; സീരിയൽ താരങ്ങൾ ഉൾപ്പടെയുള്ളവർ അറസ്റ്റിൽ

arrest-symbol

കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ, വര്‍ക്കല റിസോര്‍ട്ടില്‍ ഷൂട്ടിങ് നടത്തിയതിനാണ്  പൊലീസ് കേസെടുത്തത്.  സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന താരങ്ങളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.

നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ റിസോര്‍ട്ടില്‍ ഷൂട്ടിങ് നടത്തുന്ന വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. റിസോര്‍ട്ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്തു. കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്രവ്യാപനം സംഭവിച്ചതിനെ തുടര്‍ന്ന് ഷൂട്ടിങ് ഉള്‍പ്പെടെ ആള്‍ക്കൂട്ടം കൂടാന്‍ സാധ്യതയുള്ള പരിപാടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെ ഷൂട്ടിങ് തുടര്‍ന്നവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.