Sunday, July 25, 2021
Home News Kerala ആത്മീയ ചികില്‍സയ്ക്കിടെ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പാലക്കാട് സ്വദേശി അറസ്റ്റില്‍; മനുഷ്യാവകാശ കമ്മീഷന്‍ പ്രവാസി...

ആത്മീയ ചികില്‍സയ്ക്കിടെ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പാലക്കാട് സ്വദേശി അറസ്റ്റില്‍; മനുഷ്യാവകാശ കമ്മീഷന്‍ പ്രവാസി വിങ് പ്രസിഡന്റിന്റെ കാര്‍ഡ് കണ്ടെടുത്തു

പാലക്കാട്: ചാലിശ്ശേരി കറുകപുത്തൂരില്‍ ആത്മീയ ചികില്‍സയുടെ മറവില്‍ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം. വീട്ടമ്മയുടെ പരാതിയിന്മേല്‍ കറുകപുത്തൂര്‍ സ്വദേശി ഓടംപുള്ളി വീട്ടില്‍ സെയ്ദ് ഹസ്സന്‍ കോയ തങ്ങള്‍ക്കെതിരെ (35) ചാലിശ്ശേരി പൊലീസ് കേസെടുത്തു. പ്രതിയുടെ പക്കല്‍ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്റ്റേറ്റ് പ്രസിഡണ്ട് എന്ന നിലയിലുള്ള ഐഡി കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്.

ജൂണ്‍ 28 നാണ് കേസിനാസ്പദമായ സംഭവം. കുടുംബ പ്രശ്‌ന പരിഹാരത്തിനായി ചാലിശ്ശേരി കറുകപുത്തൂരിലെ പ്രതിയുടെ വീട്ടിലെത്തിയ വീട്ടമ്മക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ആത്മീയമായ ചികിത്സ നടത്താന്‍ പ്രത്യേക മുറി പ്രതിയുടെ വീട്ടിലുണ്ട്. ഇവിടെയാണ് പരാതിക്കാരിക്കെതിരെ അതിക്രമം ഉണ്ടായത്. മുറിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് ചാലിശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ദാമ്പത്യ പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ എന്നിവക്ക് ഇയാള്‍ മന്ത്രവാദത്തിനൊപ്പം മരുന്നും നല്‍കുമായിരുന്നു. കടുത്ത പ്രശ്‌നങ്ങളുള്ള സ്ത്രീകളെ ഒറ്റക്ക് ഒരു മുറിയില്‍ വെച്ച് ചികിത്സിക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇയാളെക്കുറിച്ച് നേരത്തേ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ആരും പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല.

കഴിഞ്ഞ ദിവസം കുടുംബ പ്രശ്‌നം തീര്‍ക്കാനായി 3-ാം തവണ തന്നെ കാണാനെത്തിയ ചാലിശ്ശേരി സ്വദേശിയായ യുവതിയെ തന്റെ മുറിയില്‍ കയറ്റി ലൈംഗിക ആവശ്യത്തിനായി സമീപിക്കുകയായിരുന്നു. പരിഭ്രമിച്ച് വാതില്‍ തുറന്ന് യുവതി പുറത്തേക്കോടുകയായിരുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മെമ്പര്‍ എന്നെഴുതിയ ബോര്‍ഡ് വെച്ച വാഹനത്തിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. ഈ വാഹനവും പൊലീസ് പിടിച്ചെടുത്തു.

Most Popular