Friday, August 12, 2022
HomeNewsKeralaവിസ്മയ കേസ്: പ്രതി കിരൺ കുമാറിന് കോവിഡ്: തെളിവെടുപ്പ് മാറ്റിവച്ചു

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് കോവിഡ്: തെളിവെടുപ്പ് മാറ്റിവച്ചു

കൊല്ലം: വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വിസ്മയയുടെ വീട്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് മാറ്റിവെച്ചു. കേസിന്റെ തുടർനടപടികൾ വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കിരണ്‍കുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച്ച അവസാനിക്കാനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്കിലും കിരണ്‍കുമാറിന്റെ വീട്ടിലും പന്തളത്തെ കോളേജിലും മറ്റിടങ്ങളിലും കഴിഞ്ഞദിവസം കിരണ്‍കുമാറുമായി പൊലിസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വിസ്മയ തൂങ്ങിമരിച്ച ശുചിമുറിയില്‍ കിരണ്‍കുമാറിന്റെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു.

Most Popular