Saturday, June 19, 2021
Home News Kerala വോട്ടവകാശം മതേതര-ജനാധിപത്യ ശാക്തീകരണത്തിന്: എസ്.വൈ.എസ്

വോട്ടവകാശം മതേതര-ജനാധിപത്യ ശാക്തീകരണത്തിന്: എസ്.വൈ.എസ്

കല്‍പ്പറ്റ: ഇന്ന് നടക്കുന്ന പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും മതേതര ത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ശാക്തീകരണത്തിന് വേണ്ടി വിനിയോഗിക്കണമെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാറി മാറി വരുന് നതെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ചേരികള്‍ വോട്ട് വര്‍ദ്ധിപ്പിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നത് പോലെ ഭരണാധികാരികളുടെ ഏകാധിപത്യ നിലപാടുകളും അപകടമാവാറുണ്ട് ജനങ്ങള്‍ പരിഗണിക്കപ്പെടുന്ന അധികാരം കൊണ്ട് മാത്രമെ ജനാധിപത്യത്തിന് നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. മുമ്പൊന്നും ഇല്ലാത്ത വിധം മതവും ജാതിയും അധികാര അത്യാഗ്രഹവും ചര്‍ച്ചയാക്കപ്പെട്ട ഈ തെരഞ്ഞെടുപ്പില്‍ ശരിയുടെ ഭാഗത്തെ ശക്തിപ്പെടുത്താന്‍ ലഭ്യമാവുന്ന ഏറ്റവും നല്ല അവസരമായി വോട്ടവകാശത്തെ ഉപയോഗപ്പെടുത്തണം. മതേതര നിലപാടുകള്‍ക്കും ജനാധിപത്യത്തിന്റെ ശക്തിക്കും ഏത് നിലപാട് സ്വീകരിക്കണമെന്നും സ്വയം വിലയിരുത്തി വേണം നമ്മുടെ സമ്മതിയവകാശം രേഖപ്പെടുത്തേണ്ടത് എന്നും യോഗം അഭ്യര്‍ത്ഥിച്ചു. ജില്ലാ പ്രസിഡണ്ട് ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് കുട്ടി ഹസനി, കെ സി കെ തങ്ങള്‍ താഴത്തൂര്‍, പൊയിലന്‍ സുബൈര്‍ ഹാജി, സി കെ ശംസുദ്ധീന്‍ റഹ്മാനി, വി കെ അബ്ദുറഹ്മാന്‍ ദാരിമി, അലി കെ വയനാട്, സിദ്ധീഖ് പിണങ്ങോട്, പി സി ഉമര്‍ മൗലവി ചര്‍ച്ചയില്‍ സംബന്ധിച്ചു സംസാരിച്ച.ു ജില്ലാ സെക്രട്ടറി കെ എ നാസര്‍ മൗലവി സ്വാഗതവും എ കെ മുഹമ്മദ് ദാരിമി നന്ദിയും പറഞ്ഞു.

 

Most Popular