Sunday, June 20, 2021
Home News Kerala ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വി.എസ് അച്യുതാനന്ദന്‍ രാജി വെച്ചു

ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വി.എസ് അച്യുതാനന്ദന്‍ രാജി വെച്ചു

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വി.എസ് അച്യുതാനന്ദന്‍ രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കി. ആരോഗ്യ പ്രശ്‌നങ്ങളാണ് സ്ഥാനമൊഴിയാന്‍ കാരണമെന്നാണ് വിവരം. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞ് അദ്ദേഹം ബാര്‍ട്ടണ്‍ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

അതേസമയം ഇന്നലെ മൂന്നു റിപോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. ഇതോടെ ഭരണ പരിഷ്‌കാര കമ്മീഷന്‍ 13 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരോഗ്യ പ്രശ്നം കാരണം യാത്രചെയ്യാന്‍ കഴിയാഞ്ഞതിനാല്‍ അദ്ദേഹത്തിന് വോട്ടു ചെയ്യാനായിരുന്നില്ല.

Most Popular