ജലനിരപ്പ് വീണ്ടും ഉയരുന്നു; മുല്ലപ്പെരിയാറിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു

Mullapperiyar dam

ഇടുക്കി: ജലനിരപ്പ് കാര്യമായി ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. 1259.97 ഘനയടി വെളളമാണ് പുറത്തേക്കൊഴുക്കുക. ഈ സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും ഡാമിലേക്ക് അധികമായുള്ള നീരൊഴുക്കുമാണ് ഷട്ടറുകള്‍ തുറക്കാന്‍ കാരണം.

കഴിഞ്ഞ ദിവസം രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഡാമിന്റെ പരിസരപ്രദേശത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്ന തമിഴ്നാടിന്റെ നടപടിക്കെതിരെ വിമര്‍ശനമാണ് ഉയരുന്നത്.