Sunday, May 16, 2021
Home Ediotrs Pick ഖത്തറില്‍ നിന്നെത്തിയ വരന് കോവിഡ്; പിപിഇ കിറ്റ് ധരിച്ചെത്തിയ വധുവിനെ ആശുപത്രി വാര്‍ഡില്‍ താലികെട്ടി

ഖത്തറില്‍ നിന്നെത്തിയ വരന് കോവിഡ്; പിപിഇ കിറ്റ് ധരിച്ചെത്തിയ വധുവിനെ ആശുപത്രി വാര്‍ഡില്‍ താലികെട്ടി

ആലപ്പുഴ: കോവിഡ് വെല്ലുവിളിയെ അതിജീവിച്ച് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ താലികെട്ടി ഖത്തര്‍ പ്രവാസി. പള്ളാത്തുരുത്തി സ്വദേശി ശരത്തും തക്കനാര്യനാട് സ്വദേശിനി അഭിരാമിയുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡ് മംഗല്യപ്പന്തലാക്കി മാറ്റിയത്. വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്കും വരന്‍ കോവിഡ് വാര്‍ഡിലേക്കും മടങ്ങി.

ഖത്തറില്‍ ജോലി ചെയ്യുന്ന ശരത്ത് വിവാഹത്തിനായി കഴിഞ്ഞ മാസം 22നാണ് നാട്ടിലെത്തിയത്. പത്തു ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തി. എന്നാല്‍, ബുധനാഴ്ച്ച വൈകീട്ടാണ് ശരത്തിനും അമ്മയ്ക്കും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അധികൃതരുടെ അനുമതി വാങ്ങി കോവിഡ് വാര്‍ഡിലെ പ്രത്യേക മുറിയില്‍ വച്ച് കല്യാണം നടത്താന്‍ തീരുമാനിച്ചത്.

പിപിഇ കിറ്റ് അണിഞ്ഞ് മാസ്‌ക്ക് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് അഭിരാമി എത്തിയത്. തുളസിമാലയും താലിയുമെല്ലാം ബന്ധുക്കള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി. മാസ്‌ക്ക് ധരിച്ചെത്തിയ ശരത്ത് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ചടങ്ങ് പൂര്‍ത്തിയാക്കി. വരന്റെ അമ്മയും കോവിഡ് പോസിറ്റീവ് ആയതിനാല്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കള്‍ ദൂരെനിന്ന് സാക്ഷികളായി.
ALSO WATCH

 

Most Popular