Friday, September 30, 2022
HomeNewsKeralaതദ്ദേശ തിരഞ്ഞെടുപ്പില്‍ 65 ഇടങ്ങളില്‍ വിജയിച്ചതായി വെല്‍ഫെയര്‍ പാര്‍ട്ടി

തദ്ദേശ തിരഞ്ഞെടുപ്പില്‍ 65 ഇടങ്ങളില്‍ വിജയിച്ചതായി വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മികച്ച വിജയമാണ് നേടിയതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഒരു കോര്‍പറേഷന്‍ ഡിവിഷന്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍, 14 മുനിസിപ്പല്‍ വാര്‍ഡുകള്‍, 49 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ അടക്കം 65 സീറ്റുകളിലാണ് പാര്‍ട്ടി വിജയം നേടിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ജനപക്ഷ രാഷ്ട്രീയ നിലപാടുകളുടെ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ അപകടകമായ സമൂഹ്യ ധ്രുവീകരണം നടത്തുംവിധം സിപിഎം നേതാക്കള്‍ നടത്തിയ കടുത്ത വര്‍ഗീയ പ്രചരണങ്ങളെ മറികടന്നാണ് ഈ വിജയം പാര്‍ട്ടി സ്വന്തമാക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിന്റെ ഫലമായി നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഇടതു ഭരണത്തില്‍ നിന്ന് പിടിച്ചെടുക്കാന്‍ യുഡിഎഫിനായിട്ടുണ്ട്. പക്ഷേ ഇടതു സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളും വര്‍ഗീയ നിലപാടും ഏക സ്വരത്തില്‍ പ്രചരണം നടത്താന്‍ കഴിയാതിരുന്നത് യുഡിഎഫിന് പ്രതീക്ഷിച്ചത്ര വിജയം ലഭിക്കാതിരിക്കാനുള്ള കാരണമായിട്ടുണ്ടെന്നും ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. വിജയിച്ചയിടങ്ങളില്‍ പാര്‍ട്ടി ജനപ്രതിനിധികള്‍ അതത് വാര്‍ഡുകളെ സുതാര്യവും പരിസ്ഥിതി സൗഹൃദവുമായ ജനപക്ഷ വികസന നിലപാടുയര്‍ത്തിപ്പിടിച്ച് ക്ഷേമ വാര്‍ഡുകളാക്കിമാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Popular