കൊച്ചി: ഹലാല്‍ എന്നാല്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് ഹരജിക്കാരനോട് ഹൈക്കോടതി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരംമുട്ടിക്കുന്ന ചോദ്യം.
കോടതിയുടെ ചോദ്യത്തിന് വിഷയം ആഴത്തില്‍ പരിശോധിച്ചിട്ടില്ലെന്നായിരുന്നു ഹരജിക്കാരെന്റ മറുപടി. ഒരു സമുദായത്തിന്റെ ആചാരത്തിന്റെ ഭാഗമാണിതെന്നായിരുന്നു ഹരജിക്കാരന്‍ ആദ്യം വിശദീകരണം നല്‍കിയത്. വ്യക്തമായ തെളിവുകളോടെ വേണം ഇക്കാര്യങ്ങള്‍ ഉന്നയിക്കാനെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറും പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പാള്‍ വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള പരിശോധന നടത്തേണ്ടിയിരുന്നു. എന്താണ് ഹലാലെന്ന് പരിശോധിച്ച് അറിയിക്കാന്‍ ഹരജിക്കാരനോടും സര്‍ക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി നിര്‍ദേശിച്ചു.
സംഘപരിവാര പ്രവര്‍ത്തകനായ ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍. കുമാറാണ് ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. ശര്‍ക്കര വിതരണം ചെയ്ത കമ്പനി, കേടുവന്ന ശര്‍ക്കര ലേലത്തില്‍ വാങ്ങിയ ആള്‍ തുടങ്ങിയവരെയും കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
കാലാവധി കഴിഞ്ഞതോ അശുദ്ധമായതോ ആയ ശര്‍ക്കര ഉപയോഗിക്കാറില്ലെന്ന് ഭക്ഷ്യസുരക്ഷാ കമീഷണര്‍ പറഞ്ഞു. 2021ല്‍ വാങ്ങിയതും സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്നതുമായ ശര്‍ക്കര പാക്കറ്റുകളില്‍ ഹലാല്‍ മുദ്രയില്ലെന്നാണ് വിശദീകരണം.
അതേസമയം, ശിവസേനാ പ്രവര്‍ത്തകനാണ് ശബരിമലയില്‍ ശര്‍ക്കര വിതരണം ചെയ്യുന്നതിനുള്ള കരാര്‍ എടുത്തിട്ടുള്ളതെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.
ALSO WATCH