Friday, October 7, 2022
HomeNewsKeralaവരുന്ന ഒരാഴ്ച കേരളത്തില്‍ വ്യാപകമായി മഴ

വരുന്ന ഒരാഴ്ച കേരളത്തില്‍ വ്യാപകമായി മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ഒരാഴ്ച വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.ഇടുക്കി, കൊല്ലം ജില്ലകളില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയില്‍ മഞ്ഞും മഴയും സൃഷ്ടിക്കുന്ന വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ് (western Disturbance) എന്ന കാലാവസ്ഥാ പ്രതിഭാസം തെക്കേഇന്ത്യയിലും സ്വാധീനം ചെലുത്തുന്നതാണ് മഴയ്ക്ക് കാരണം. കിഴക്കന്‍കാറ്റിന് ശക്തി വന്നതും അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിച്ചതും മഴവ്യാപകമാക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. ഒന്‍പതാം തീയതിവരെ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്തമഴയും ലഭിക്കും.

ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴപ്രതീക്ഷിക്കുന്നത്. അതോടൊപ്പം വരും ദിവസങ്ങളില്‍ രാത്രിതാപനിലയിലും കുറവുണ്ടാകും. പുനലൂരിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് 21 ഡിഗ്രിസെല്‍സ്യസ്. ഏറ്റവും ഉര്‍ന്ന പകല്‍താപനിലയായ 34 ഡിഗ്രി സെല്‍സ്യസ് കണ്ണൂരിലാണ് രേഖപ്പെടുത്തിയത്.

തുലാമഴയില്‍ 26 ശതമാനം കുറവാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഇത് ജലക്ഷാമത്തിലേക്കും വരള്‍ച്ചയിലേക്കും നയിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജനുവരിയില്‍ മഴലഭിക്കുന്നത്.

Most Popular