Sunday, October 24, 2021
HomeNewsKeralaയുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; പീഡനമെന്ന് ശബ്ദരേഖ

യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; പീഡനമെന്ന് ശബ്ദരേഖ

കണ്ണൂര്‍: കണ്ണൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26) യെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനം ഏല്‍ക്കേണ്ടിവന്നതായി സുനീഷ പറയുന്ന ശബ്ദരേഖ പുറത്തുവന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് പറയുന്നതും ശബ്ദരേഖയില്‍ ഉണ്ട്.

ഗാര്‍ഹികപീഡനം സംബന്ധിച്ച് സുനീഷ ഒരാഴ്ച മുന്‍പ് പയ്യന്നൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാതെ പയ്യന്നൂര്‍ പോലിസ് ഇരു കുടുംബക്കാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഒന്നരവര്‍ഷം മുന്‍പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.

 

Most Popular