Wednesday, January 26, 2022
HomeNewsKeralaയുവതിയെ ഫ്ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവം: യുവതി പരാതി നല്കാൻ വൈകിയെന്ന ന്യായവുമായി പോലീസ്

യുവതിയെ ഫ്ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവം: യുവതി പരാതി നല്കാൻ വൈകിയെന്ന ന്യായവുമായി പോലീസ്

കൊച്ചി: കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂര മർദ്ദനത്തിനിരയാക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പരാതി നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ പോലീസ്. സംഭവത്തിൽ ഏപ്രിൽ എട്ടിനാണ് യുവതി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തെങ്കിലും രണ്ടു മാസമായിട്ടും പ്രതിയെ പിടികൂടിയിരുന്നില്ല. എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് യുവതി മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത്. ഇതു പിന്നീട് അടുത്ത സൗഹ‌ൃദമായി. കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടെ യുവതി മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തോളം ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മാര്‍ട്ടിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇതു ചോദ്യം ചെയ്തു. അതിനു ശേഷമാണ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ എട്ട് വരെയുള്ള കാലയളവിലായിരുന്നു പീഡനം അരങ്ങേറിയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇതിനിടെ ഇയാള്‍ പകര്‍ത്തിയിരുന്നു. ഫ്ലാറ്റിന് പുറത്ത് പോവുകയോ പീഡന വിവരം മറ്റാരോടെങ്കിലും പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി.

കണ്ണില്‍ മുളക് വെള്ളം ഒഴിച്ചും മൂത്രം കുടിപ്പിച്ചും മര്‍ദ്ദിച്ചുമെല്ലാം ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഏപ്രില്‍ എട്ടിന് മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തു പോയപ്പോള്‍ യുവതി ഫ്ളാറ്റില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയ വിവരമറിഞ്ഞ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി. മാ‌ര്‍ട്ടിനെ ഭയന്ന് യുവതി ഒളിവില്‍ കഴിയുകയാണ്.

Most Popular