ചെന്നൈ: ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഇറങ്ങിത്തിരിച്ച തിരുവനന്തപുരം സ്വദേശിനിയുടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32)യുടെ മൃതദേഹമാണു തമിഴ്നാട്ടിലെ കൃഷ്ണഗിരി കാവേരിപ്പട്ടണത്തിനു സമീപത്തു കണ്ടെത്തിയത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണു യുവതി ഭര്‍ത്താവിനേയും ബന്ധുക്കളേയും ഉപേക്ഷിച്ചു തമിഴ്നാട്ടിലെത്തിയത്. യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയായിരുന്ന യുവതി കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയില്‍ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും ചെയ്തിരുന്നു.
ഇതിനിടെ ഒരാഴ്ച ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്നു ഇന്നലെ മുതല്‍ കാണാതായ രഞ്ജിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രഞ്ജിനിയുടെ മരണത്തിനു ശേഷം സൂര്യ ഒളിവിലാണ്. സൂര്യയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലിസ്. അതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ.