കേള്‍വിക്കുറവുള്ള കുട്ടികളെ ശബ്ദത്തിന്റെ ലോകത്ത് എത്തിക്കുക എന്ന ദൗത്യവുമായി അതില്‍ വളരെ മികച്ച രീതിയില്‍ വിജയം കണ്ടെത്തിക്കൊണ്ട് മുന്നിട്ട് നില്‍ക്കുന്ന ഒരു സ്ഥാപനം. കൊച്ചുകുട്ടികളിലെ കേള്‍വിപ്രശ്‌നങ്ങള്‍ അവരുടെ സുപ്രധാനമായ വളര്‍ച്ച നടക്കുന്ന ആദ്യത്തെ 3 വര്‍ഷങ്ങളില്‍, അതായത് ജനിച്ചതിന് ശേഷം മുതല്‍ 3 വയസ്സ് വരെയുള്ള കാലയളവില്‍ കണ്ടെത്തി അതിന് വേണ്ട മികച്ച പരിശീലനങ്ങള്‍ കൊടുത്ത് പരിഹരിക്കുക എന്നതാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ ഉള്ള NIARC ന്റെ ഉദ്ദേശ്യം. കുട്ടികളിലെ കേള്‍വി പ്രശ്‌നങ്ങള്‍ നേരത്തേ തിരിച്ചറിയുക, പരിഹരിക്കുക, വിദ്യാഭ്യാസം നല്‍കുക എന്നീ മര്‍മ്മ പ്രധാനമായ കാര്യങ്ങളില്‍ കേരളത്തിലെ കുഞ്ഞുങ്ങള്‍ക്ക് മികച്ച സേവനം നല്‍കുക എന്ന ആശയത്തോടെ ആണ് NIARC – HI School ആരംഭിച്ചത്. എന്നാല്‍ പലപ്പോഴും കുട്ടികളുടെ കേള്‍വിക്കുറവും മറ്റു പ്രശ്‌നങ്ങളും വളരെ വൈകിയാണ് തിരിച്ചറിയപ്പെടാറുള്ളത്. ഇത് ഒഴിവാക്കാന്‍ വേണ്ടി മാതാപിതാക്കള്‍ക്കായ് പ്രത്യേകം അടിസ്ഥാനപരമായ വിജ്ഞാന ക്ലാസ്സുകളും ഒരുപാട് പ്രവര്‍ത്തനങ്ങളും ഞങ്ങളുടെ സ്ഥാപനം നേടത്തിപ്പോരുന്നുണ്ട്. കുട്ടികളിലെ ഏറെ വൈകിയുള്ള രോഗനിര്‍ണ്ണയം ഒരു പരിധി വരെ നമുക്ക് തടയാന്‍ സാധിക്കും. കൊച്ചുകുട്ടികളിലെ പ്രശ്‌നങ്ങള്‍ കൃത്യമായി അറിഞ്ഞാല്‍ മാത്രമേ അവരെ വ്യക്തമായി പഠിച്ച് അവര്‍ക്ക് അനുസൃതമായ ചികിത്സ നല്‍കി അവരെ രോഗമുക്തരാക്കാന്‍ നമുക്ക് സാധിക്കുകയുള്ളു. ഇതിനായി ലോകത്തെ ഈ മേഖലയിലെ CENTRAL INSTITUTE FOR THE DEAF (CID) പോലെ മികച്ച സ്ഥാപനങ്ങളുമായി NIARC പങ്കാളികള്‍ ആയിട്ടുണ്ട്. ഈയൊരു സമ്പൂര്‍ണ ചികിത്സാ പാഠപദ്ധതിയിലേക്കാണ് NIARC – HI School ചുവട് വെയ്ക്കുന്നത്.
കേള്‍വിക്കുറവ് ഓരോ കുട്ടിയേയും ഓരോ തരത്തില്‍ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ അവരിലെ ചികിത്സാരീതികളും വ്യത്യസ്തമാണ്. അത് കൊണ്ട് തന്നെ പല കുട്ടികള്‍ക്കും വ്യത്യസ്ത പ്രാപ്തിയുള്ള വിദഗ്ധരുടെ സഹായം അനിവാര്യമാണ്. ചില കുട്ടികള്‍ക്ക് സംഭാഷണ രീതിയിലാണ് പ്രശ്‌നമെങ്കില്‍ മറ്റു ചില കുട്ടികള്‍ക്ക് പെരുമാറ്റ രീതിയില്‍ ആയിരിക്കും ബുദ്ധിമുട്ട്. അതിനാല്‍ SPEECH THERAPIST, OCCUPATIONAL THERAPIST, BEHAVIOURAL THERAPIST, PHYSIOTHERAPIST, HEARING IMPAIRED TEACHERS തുടങ്ങി ഒട്ടനവധി പ്രഗത്ഭരായ വ്യക്തികളുടെ സേവനം നമുക്കും നമ്മുടെ കുട്ടികള്‍ക്കും അനിവാര്യമാണ്. കൂടാതെ തങ്ങളുടെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അതിന് വേണ്ട പരിഹാരം കണ്ടെത്താനും മാതാപിതാക്കള്‍ക്കും ഇത്തരം സേവനങ്ങള്‍ വളരെ ഫലപ്രദമായി കാണപ്പെടുന്നുണ്ട്.
സാധാരണ സ്‌കൂളുകളില്‍ നിന്നും വ്യത്യസ്തമായി NIARC – HI School മുന്‍തൂക്കം നല്‍കുന്നത് Early intervention അഥവാ നേരത്തെയുള്ള തിരിച്ചറിയല്‍ ആണ്. കുട്ടികളിലെ കേള്‍വിക്കുറവ് ജന്മനാ കണ്ടെത്തി HEARING AID or COCHLEAR IMPLANT SURGERY നല്‍കി തെറാപ്പി നല്‍കുന്നതോടെ early intervention യഥാര്‍ഥ്യമാകില്ല എന്ന സത്യം പലപ്പോഴും രക്ഷിതാക്കള്‍ തിരിച്ചറിയാതെ പോകുന്നു. Early intervention സേവനങ്ങള്‍ ഉറപ്പുവരുത്താനും അത് യഥാര്‍ഥ്യമാക്കാനുമാണ് NIARC – HI School സ്ഥാപിതമായത്.
സാധാരണ സ്‌കൂളുകളില്‍ 6-ആംവയസ്സില്‍ വിദ്യാഭ്യാസ പരിശീലനം ആരംഭിക്കുമ്പോള്‍ NIARC – HI School ല്‍ 2-4 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും PRE-SCHOOL ക്ലാസ്സുകളും, 4-6 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് KINDERGARDEN ക്ലാസ്സുകളും 6 വയസ്സിനു മുകളില്‍ ഉള്ള കുട്ടികള്‍ക്ക് പ്രൈമറി ക്ലാസ്സുകളും ആണ് സജ്ജീകരിച്ചിരിക്കുന്നത്.
യുപി, ഹൈസ്‌കൂള്‍ തലത്തില്‍ എത്തുമ്പോഴേക്കും കുട്ടികളെ സാധാരണ സ്‌കൂളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അതിന് ഓരോ കുട്ടിയേയും എല്ലാ രീതിയിലും പ്രാപ്തരാക്കാന്‍ ഉള്ള പരിശീലനമാണ് NIARC – HI School നല്‍കുന്നത്. ഇതിനായി ഡോക്ടറുടെ നേതൃത്വത്തില്‍, Teacherst, SLP, psychologist, occupational Therapist, Physiotherapist എന്നിവരടങ്ങുന്ന ഒരു ടീം തന്നെ NIARC ല്‍ ലഭ്യമാണ്.
Pre-Scool ക്ലാസ്സുകള്‍ക്ക് 3 വയസ്സ് വളരെ നേരത്തെയാണ് എന്ന് പറയുന്ന രക്ഷിതാക്കളുണ്ട്. എന്നാല്‍, ഒരു കുഞ്ഞ് തന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കേള്‍ക്കാന്‍ ആരംഭിക്കുന്നു എന്നതാണ് വസ്തുത. കൃത്യമായി പറഞ്ഞാല്‍ നാലാം മാസത്തില്‍. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും കാര്യങ്ങള്‍ മനസ്സിലാക്കുന്നത് ഇന്ദ്രിയങ്ങളിലൂടെ ആണ്. അതില്‍ പ്രധാനപ്പെട്ട രണ്ട് ഇന്ദ്രിയങ്ങളാണ് കാഴ്ചയും കേള്‍വിയും. സംസാരഭാഷാ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും കേള്‍വിക്കുള്ള പങ്ക് വളരെ വലുതാണ്. കേള്‍ക്കാന്‍ വൈകുന്ന ഓരോ നിമിഷവും ഒരു കുട്ടിക്ക് നഷ്ടമാകുന്നത് അതിലൂടെ ആ കുട്ടിക്ക് അറിയാന്‍ സാധിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ആണ്. കേള്‍വിയിലൂടെ ലഭിക്കുന്ന അറിവുകള്‍ ഉണര്‍ത്താന്‍ തലച്ചോര്‍ സഹായിക്കുന്നു. എന്നാല്‍ കേള്‍വിക്കുറവുളള ഒരു കുട്ടിയെ സംബന്ധിച്ചെടുത്തോളം അനുയോജ്യമായ ശ്രവണസഹായി ഉപയോഗിക്കുന്നത് വരെ കേള്‍വി അപൂര്‍ണമാണ്.
അമേരിക്കന്‍ പീഡിയാട്രിക് അക്കാദമിയുടെ നിര്‍ദ്ദേശമനുസരിച്ച് ഒരു നവജാതശിശുവിനെ ആദ്യത്തെ ഒരു മാസത്തിനുള്ളില്‍ കേള്‍വി പരിശോധനയ്ക്ക് വിധേയമാക്കണം. ഇതില്‍ പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങളെ 3 മാസം തികയുന്നതിനു മുന്‍പ് വിശദ പരിശോധനയ്ക്ക് വിധേയമാക്കണം. ഇതില്‍ കേള്‍വി പ്രശ്‌നം ഉറപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് 6 മാസം തികയുന്നതിനു മുന്‍പ് അനുയോജ്യമായ ശ്രവണസഹായി വെച്ച് പരിശീലനം നല്‍കേണ്ടതാണ്. കേള്‍വിക്കുറവ് കാരണം കുട്ടികളില്‍ സംസാരഭാഷയും സാമൂഹ്യ ശേഷിയും ആര്‍ജിക്കുന്നതില്‍ തടസം നേരിടുന്നു. ഇതിനെ മറികടക്കാന്‍ ഇത്തരം മാര്‍ഗരേഖ പിന്തുടരേണ്ടത് അത്യാവശ്യമാണ്.
NIARC – HI School സ്‌കൂളിന്റെ ഏറ്റവും വലിയ വിജയവും ഇത് തന്നെയാണ്. ശ്രവണ ഇന്ദ്രിയ സംബന്ധമായ വാക്കാല്‍ ഉള്ള രോഗ ചികിത്സയാണ് ഞങ്ങള്‍ ഇവിടെ പിന്തുടരുന്നത്. ഈ ഒരു രീതി കുട്ടിയുടെ അവശേഷിക്കുന്ന കേള്‍വി ശക്തിയെ ഉണര്‍ത്താന്‍ വളരെയധികം സഹായിക്കും. കുഞ്ഞുങ്ങള്‍ കേള്‍വിശക്തി കുറഞ്ഞവരാണ് എന്ന് അറിയുമ്പോള്‍ സ്വാഭാവികമായും മാതാപിതാക്കള്‍ ദുഃഖിതരും ആശങ്കാ കുലരുമായിരിക്കും കേള്‍വി പ്രേശ്‌നമുള്ള കുട്ടികളില്‍ 90 ശതമാനത്തിലേറെ പേരുടെയും മാതാപിതാക്കള്‍ കേള്‍വി ഉള്ളവരാണ്. Early intervention സേവനങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഇത്തരം കുട്ടികളെ മുഖ്യ ധാരയിലേക്ക് എത്തിക്കാന്‍ രക്ഷിതാക്കളെ സഹായിക്കുക എന്നതാണ്. മാതാപിതാക്കളാണ് കുട്ടിയുടെ ആദ്യത്തെ അധ്യാപകര്‍ സ്പര്‍ശനത്തിലൂടെയും കളിയിലൂടെയും അവരുടെ സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ തങ്ങളുടെ കുഞ്ഞിനെ ചുറ്റുപാടുകളെക്കുറിച്ച് പാഠങ്ങള്‍ കൂടിയാണ് അവര്‍ നല്‍കുന്നത്. ഈ കുട്ടികള്‍ക്ക് ഏറെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് കോച്ചിംഗ് മോഡല്‍ (coaching model). തെറാപ്പിസ്റ്റുകളും അധ്യാപകരും മാതാപിതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. കുട്ടികള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും ശ്രവണ പരിശീലനവും (Listening) സംസാര പരിശീലനവും ഉള്‍ക്കൊള്ളിക്കാന്‍ മാതാപിതാക്കളെ പരിശീലിപ്പിക്കുന്നു.
ഉദാഹരണമായി ഭക്ഷണം കഴിക്കല്‍, വസ്ത്രം ധരിക്കല്‍, അങ്ങാടിയില്‍ പോകല്‍, തുടങ്ങിയവ. ഇത് ഒരിക്കലും ഇത്തരം കുടുംബങ്ങളെ വ്യത്യസ്തരാക്കി മാറ്റാന്‍ അല്ല മറിച് തങ്ങളുടെ കുട്ടിയുടെ മുഖ്യ പരിശീലകര്‍ ആക്കി മാതാപിതാക്കളെ മാറ്റാനും എല്ലാ മേഖലയിലും മികവുറ്റതായി മാറാന്‍ ആകുഞ്ഞുങ്ങളെ സഹായിക്കാനുമാണ്. സ്പീച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, അധ്യാപകര്‍ എന്നിവരടങ്ങുന്ന കൂട്ടായ്മ ഒരുമിച്ച് കുട്ടിയുടെ സാമൂഹ്യ സമഗ്ര വളര്‍ച്ചയിക്കായി പരിശ്രമിക്കുകയും ശ്രവണ സംസാരശേഷി വികസനത്തിനായി പ്രയത്‌നിക്കുകയും ചെയ്യുന്നു. വിദഗ്ധരാല്‍ തയ്യാറാക്കപ്പെട്ട പരിശീലനപദ്ധതി (early education) കുട്ടികളുടെ സര്‍വ്വോന്‍മുഖമായ വികസനത്തെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ശേഷികളെ അളക്കാനും പ്രയോഗിക്കാനും പരിശോധിക്കാനും അവയെക്കുറിച്ച് രക്ഷിതാക്കളെയും ബന്ധപ്പെട്ട് വിദഗ്ധരെയും അറിയിക്കാനും കൂടി തയ്യാറാക്കിയതാണ്.
ഏത് അളവിലുള്ള കേള്‍വിക്കുറവും കുട്ടികളുടെ ശേഷികളില്‍ കുറവ് വരുത്തും എന്നത് വസ്തുതയാണ്. നമ്മുടെ അന്തിമലക്ഷ്യം എന്നത് ഏതു മേഖലയിലും പ്രായത്തിനൊത്ത് കഴിവ് നേടിയെടുക്കാന്‍ കുട്ടിയെ ശാക്തീകരിക്കുക എന്നതാണ്. പൊതുവിദ്യാലയത്തില്‍ എത്താന്‍ സജ്ജരായി വിജയം വരിക്കുകയും പരമാവധി ഉയരങ്ങളിലെത്താന്‍ അവരെ കഴിവുറ്റവരാക്കുകയും ആണ് NIARC – HI School ചെയ്യുന്നത്. ഇതിനായി CID ല്‍ നിന്നും പ്രത്യേകം പരിശീലനം നേടിയ തെറാപ്പിസ്റ്റ് കളുടെയും അധ്യാപകരുടെയും സേവനം നിയാര്‍ക്കില്‍ ലഭ്യമാണ്. ശ്രവണ പരിശീലനത്തിനും സംസാരഭാഷയ്ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് മറ്റ് സ്‌കൂളുകളില്‍ നിന്നും NIARC നെ വ്യത്യസ്തരാക്കുന്നത്. പ്രധാന ഘടകങ്ങളിലൊന്ന് ക്ലാസ്സ് റൂമിലെ പരിശീലനത്തിനു പുറമേ ഓരോ കുട്ടിക്കും വ്യക്തിഗതമായ ആവശ്യാനുസരണം ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, ഫിസിയോതെറാപ്പി എന്നിവ നല്‍കുന്നു.
ചികിത്സ എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും മികവുറ്റ ഫലങ്ങള്‍ നമുക്ക് ലഭിക്കും. അതിന് ഏറ്റവും മികച്ച ഒരു സ്ഥാപനമാണ് NIARC – HI School എന്ന് നമുക്ക് നിസ്സംശയം പറയാം. അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ സഹകരണത്തിലൂടെ സ്ഥാപനം വിജയകരമായി മുന്നോട്ട് പോകുന്നത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സ്ഥാപനം ജനങ്ങളുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം പിടിച്ചു കഴിഞ്ഞു. കേള്‍വിശക്തിക്കും മറ്റും ബുദ്ധിമുട്ടുന്ന വിദേശികളായ കൊച്ചുകുട്ടികള്‍ക്ക് വരെ NIARC – HI School, ന്റെ സേവനം ലഭ്യമാണ് എന്നത് അംഗീകാരം അര്‍ഹിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.niarc.in