Friday, June 18, 2021
Home News Kerala ടൗട്ടേക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റും വരുന്നു; കേരളത്തിൽ വീണ്ടും മഴ ശക്തമാകും

ടൗട്ടേക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റും വരുന്നു; കേരളത്തിൽ വീണ്ടും മഴ ശക്തമാകും

ടൗട്ടെയുടെ ദുരിതമൊഴിയും മുൻപേ യാസ് ചുഴലിക്കാറ്റ് വരവ് ഉണ്ടാകുമെന്ന് വ്യക്തമാക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. യാസ് ചുഴലിക്കാറ്റിന്റെ വരവോടെ കേരളത്തിൽ വീണ്ടും മഴ ശക്തമാകും. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ വരവോടെ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്നും മൽസ്യ തൊഴിലാളികൾ കടലില്‍ പോവാന്‍ പാടില്ല എന്നും മുന്നറിയിപ്പ് നൽകുന്നു. യാസ് രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തില്‍ 25 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തൊട്ടടുത്ത ദിവസം മുതല്‍ മഴ വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കും.

Most Popular