Sunday, June 20, 2021
Home News Kerala തമിഴ്‌നാട്ടില്‍ പോകാന്‍ ഇ-രജിസ്​റ്റര്‍ ചെയ്യണം

തമിഴ്‌നാട്ടില്‍ പോകാന്‍ ഇ-രജിസ്​റ്റര്‍ ചെയ്യണം

തൊടുപുഴ: തമിഴ്‌നാട്ടില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ 31വരെ നീട്ടി. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍നിന്ന് അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ തുടര്‍ന്നും ഇ-രജിസ്​റ്റര്‍ ചെയ്യണമെന്ന് കലക്ടര്‍ എച്ച്‌. ദിനേശന്‍ അറിയിച്ചു. ഇ-രജിസ്​റ്റര്‍ ചെയ്യാത്തവരെ അതിര്‍ത്തികടക്കാന്‍ തമിഴ്‌നാട് അധികൃതര്‍ അനുവദിക്കില്ല. https://tnepass.tnega.org/#/user/pass എന്ന വെബ്സൈറ്റില്‍ കയറി മൊബൈല്‍ നമ്ബര്‍ കൊടുത്ത് ലഭിക്കുന്ന ഒ.ടി.പിയുടെ അടിസ്ഥാനത്തിലാണ് ഇ-രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

കുമളി, ബോഡിമെട്ട്, കമ്ബംമെട്ട്, ചിന്നാര്‍ ഉള്‍പ്പെടെ ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ചെക്​പോസ്​റ്റുകളിലൂടെയും അവിടേക്ക് പോകണമെങ്കില്‍ നിലവിലെ ഇ-രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

Most Popular