ഫ്ലോറിഡ : പ്രവാസി മലയാളിയായ യുവ എൻജിനീയറും മകനും കടലിൽ മുങ്ങിമരിച്ചു. ചീരഞ്ചിറ സ്വദേശി ജാനേഷ് (37), മകന്‍ ഡാനിയല്‍ (3) എന്നിവരാണ് മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.ഐടി എൻജിനീയറായ ജാനേഷ് കുടുംബസമേതമായിരുന്നു യു എസ്സിൽ താമസമാക്കിയത്. ഭാര്യാ സ്വാകാര്യ അസ്സ്പത്രിയിൽ നഴ്‌സാണ്.
വെള്ളിയാഴ്ച ജോലി കഴിഞ്ഞെത്തിയ ശേഷം മകനുമായി അപ്പോളോ ബീച്ചിലെത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരാളും അപകടത്തില്‍പ്പെട്ടുവെന്നും വിവരമുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ച് വരുന്നതേയുള്ളു. മരിച്ച ഡാനിയലിനെ കൂടാതെ എട്ട് മാസം പ്രായമുള്ള ഒരു മകന്‍ കൂടിയുണ്ട്. പഠനത്തിനായി അമേരിക്കയിലെത്തിയ ജാനേഷ്, ജോലി ലഭിച്ച ശേഷം അവിടെ തന്നെ താമസമാക്കുകയായിരുന്നു. 2019 ലാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്.