Sunday, July 25, 2021
Home News Kerala കായംകുളത്ത് യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്നു

കായംകുളത്ത് യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്നു

കായംകുളം: ആലപ്പുഴ ജില്ലയിലെ കായംകുളത്ത് യുവാവ് കുത്തേറ്റു മരിച്ചു. എംഎസ്എം സ്‌കൂളിന് സമീപം വൈദ്യന്‍വീട്ടില്‍ സിയാദാണ് (35) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയര്‍ സ്റ്റേഷന് സമീപം റോഡില്‍ വെച്ചായിരുന്നു സംഭവം.

കുത്തേറ്റ് വീണ സിയാദിനെ ഉടന്‍തന്നെ കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വെറ്റ മുജീബിനെ പോലീസ് തെരയുന്നു.

Most Popular