കാസര്‍കോഡ്: കാസര്‍കോട് കുമ്പള നായിക്കാപ്പില്‍ യുവാവിനെ വെട്ടിക്കൊന്നു. നായിക്കാപ്പ് സ്വദേശി ഹരീഷ്(38) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹരീഷിന്റെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്.
ഓയില്‍ മില്‍ ജീവനക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് വെട്ടേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. തലയ്‌ക്കേറ്റ വെട്ടാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലിസ് സൂചിപ്പിച്ചു.
നായിക്കാപ്പിലെ ഭഗവതി ഓയില്‍ മില്ലിലെ ജീവനക്കാരനാണ് ഹരീഷ്. 15 വര്‍ഷമായി ഇവിടെ ജോലിചെയ്തു വരികയാണ്.
youth-murdered-in-kumbala