Monday, September 27, 2021
Home News Kerala മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു; പലയിടത്തും സംഘര്‍ഷം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു; പലയിടത്തും സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം കത്തുന്നു. മിക്ക സ്ഥലങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പോലും ലംഘിച്ചാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ സമര രംഗത്തിറങ്ങിയത്.

യൂത്ത്‌ ലീഗ്‌ നടത്തിയ മാർച്ചിൽ പോലീസ്‌ നരനായാട്ട്

Posted by Muslim Youth League on Thursday, July 9, 2020

 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് തുടങ്ങി വിവിധ ജില്ലകളില്‍ യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടങ്ങളിലും പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.

pk firos in hospital

കോഴിക്കോട്ട് യൂത്ത് ലീഗ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി തവണ ഗ്രനേഡും പ്രയോഗിച്ചു. മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ് ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുന്‍വിധിയോടെയാണ് പോലീസ് പ്രവര്‍ത്തകരെ നേരിട്ടതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുവമോര്‍ച്ച പ്രവര്‍ത്തകരും കോഴിക്കോട്ട് പ്രതിഷേധിച്ചു. പോലീസിന് ബാരിക്കേഡിനു മുകളില്‍ കയറിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുമായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി.

Most Popular