Friday, August 12, 2022
HomeNewsKeralaഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ല എന്ന് പരാതി

ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ല എന്ന് പരാതി

കോഴിക്കോട്: ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ല. കോഴിക്കോട് ജാതിയേരി സ്വദേശി റിജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പരാതി നൽകി.

ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് പരാതിയില്‍ പറയുന്നു.

ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്ന് റിജേഷ് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.

റിജേഷിനെ തിരക്കി കണ്ണൂര്‍ ജില്ലയിലുള്ള രണ്ടുപേര്‍ രണ്ട് തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരന്‍ വെളിപ്പെടുത്തി.

ജൂണ്‍ 10നാണ് റിജേഷ് അവസാനമായി വീട്ടുകാരോട് സംസാരിച്ചത്. അതേസമയം, ഈ സംഭവവും സ്വര്‍ണക്കടത്ത് സംഘത്തിലേക്ക് തന്നെയാണ് അന്വേഷണം എത്തിക്കുന്നത്.

Most Popular