Wednesday, December 1, 2021
HomeNewsNationalഡെങ്കിയെന്ന് സംശയം: കർഷക കൊലക്കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

ഡെങ്കിയെന്ന് സംശയം: കർഷക കൊലക്കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

ലഖിംപൂര്‍: ഡെങ്കിപ്പനിയെന്ന സംശയത്തെത്തുടർന്ന് ലഖിംപൂർ കർഷക കൊലക്കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്കീംപൂരിൽ കർഷകർ നടത്തിയ സമരത്തിനിടയിലേക്ക് വാഹനമോടിച്ചുകയറ്റി 4 കർഷകരെയും ഒരു മാധ്യമപ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയും കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനുമാണ് ആശിഷ് മിത്ര. ഒക്ടോബര്‍ 3നായിരുന്നു സംഭവം. ഒക്ടോബര്‍ 9നാണ് ആശിഷ് മിശ്ര അറസ്റ്റിലായത്. 12 മണിക്കൂര്‍ ചോദ്യംചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസില്‍ ഇതുവരെ 13 പേരെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 9ന് അറസ്റ്റിലായ ആശിഷ് മിശ്ര ആദ്യം പൊലീസ് കസ്റ്റഡിയിലായിരുന്നു. പിന്നീട് ലഖിംപൂര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി.

Most Popular