യാഷിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം അടുത്ത മാസം; കെ ജി എഫ് ത്രീ തന്നെയെന്ന് ആരാധകർ

കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു യാഷിന്റെ കെജിഎഫ്. ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം. കെജിഎഫ് 2ന് ശേഷം യാഷ് നായകനാകുന്ന പുതിയ സിനിമയെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. പുതിയ സിനിമയുടെ പ്രഖ്യാപനം ഏപ്രിൽ മാസം ഉണ്ടാകുമെന്നാണ് വിവരം. കെജിഎഫ് 3യുടെ പ്രഖ്യാപനം ആണോ എന്നാണ് ആരാധകർ തിരക്കുന്നത്.

കഴിഞ്ഞ കുറിച്ച് നാളുകളായി പലതരം കഥകൾ കേൾക്കുകയാണെന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന ഒരു നല്ല സിനിമയാകണം ചെയ്യേണ്ടതെന്ന തീരുമാനത്തിലാണ് നടനെന്നും യാഷിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടാം ഭാ​ഗം റിലീസിന് പിന്നാലെ കെജിഎഫ് 3 ഉണ്ടാകുമെന്ന് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചിരുന്നു. സലാറിന്റെ റിലീസിന് പിന്നാലെ കെജിഎഫ് 3 പണിപ്പുരയിലേക്ക് പ്രശാന്ത് നീൽ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.