Monday, September 26, 2022
HomeNewsKeralaകൊച്ചിയിലെ ശക്തമായ മഴയ്ക്ക് കാരണം ലഘു മേഘ വിസ്ഫോടനം; സെപ്റ്റംബർ 2 വരെ മഴ തുടർന്നേക്കുമെന്ന്...

കൊച്ചിയിലെ ശക്തമായ മഴയ്ക്ക് കാരണം ലഘു മേഘ വിസ്ഫോടനം; സെപ്റ്റംബർ 2 വരെ മഴ തുടർന്നേക്കുമെന്ന് മുന്നറിയിപ്പ്

കൊച്ചി : കൊച്ചിയിലെ ശക്തമായ മഴയ്ക്ക് കാരണം ലഘു മേഘ വിസ്ഫോടനമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ. സെപ്റ്റംബർ 2 വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം വരും ദിവസങ്ങളിലും മഴ ഉണ്ടാകും. ലഘു മേഘ വിസ്ഫോടനങ്ങൾ ഉണ്ടായേക്കാനും സാധ്യതയുണ്ട്.

കൊച്ചിയിൽ കഴിഞ്ഞ ദിവസം കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.
വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടവും ഉണ്ടായി. മഴ ട്രെയിന്‍ ഗതാഗതത്തെ ഭാഗികമായി ബാധിച്ചു.

അതേസമയം കൊച്ചി നഗരത്തിലെ ഹോട്ടൽ മാലിന്യങ്ങൾ റോഡിൽ തള്ളുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ പറഞ്ഞു. ഇത് നീക്കം ചെയ്യാനുള്ള നിർദേശം നൽകിയെന്നും മേയർ പറഞ്ഞു.

വേലിയേറ്റമുണ്ടായതും തോരാതെ മഴപെയ്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. കാനകളിലെ മാലിന്യം നഗരസഭ മാറ്റിയാലും വീണ്ടും ജനങ്ങൾ മാലിന്യം നിക്ഷേപിക്കുകയാണെന്നും മേയർ പറഞ്ഞു.

Most Popular