Friday, October 7, 2022
HomeNewsKeralaകൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിർവഹിക്കും

കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിർവഹിക്കും

കൊച്ചി: കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിർവഹിക്കും . വൈകീട്ട് ആറ് മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് ഉദ്‌ഘാടന ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുക്കും. തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമാണ ഉദ്ഘാടനവും നാളെ നടക്കും.

സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി രണ്ട് മാസം നീണ്ടുനിന്ന ഒരുക്കങ്ങൾക്കൊടുവിലാണ് പാത നാളെ ഉദ്‌ഘാടനം ചെയ്യുന്നത്. നിലവിൽ കൊച്ചി മെട്രോയ്ക്ക് 22 സ്‌റ്റേഷനുകളാണ് ഉള്ളത്.

Most Popular