കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചു

കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചു. മെട്രോ യാത്രക്കാരുടെ കാര്‍, ജീപ്പ് എന്നിവയ്ക്ക് ആദ്യത്തെ രണ്ടു മണിക്കൂറിന് 15 രൂപ. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും അഞ്ചു രൂപ വീതം. ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ രണ്ടു മണിക്കൂറിനും അഞ്ചു രൂപ വീതം. മെട്രോ യാത്രക്കാരല്ലാത്തവര്‍ കാര്‍, ജിപ്പ് എന്നിവ പാര്‍ക്കു ചെയ്യാന്‍ ആദ്യത്തെ രണ്ടു മണിക്കൂറിനു 35 രൂപയും തുടര്‍ന്നുളള ഓരോ മണിക്കൂറിനും ഇരുപത് രൂപ വീതവും നല്‍കണം.

ഇരുചക്ര വാഹനങ്ങള്‍ക്ക് ആദ്യ രണ്ടു മണിക്കൂറിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തു രൂപയുമാണു നിരക്ക്.