കൊച്ചിയിൽ കാൽനടയാത്രക്കാരിക്ക് വെട്ടേറ്റു; ആക്രമിച്ചത് ഇതര സംസ്ഥാന തൊഴിലാളി

കൊച്ചി: കൊച്ചിയിൽ കാൽനട യാത്രക്കാരിക്ക് വെട്ടേറ്റു.നടുറോഡിൽ വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഇതരസംസ്ഥാനക്കാരിയായ യുവതിക്കാണ് വെട്ടേറ്റത്. അക്രമിയും ഇതര സംസ്ഥാനക്കാരനാണെന്നാണ് റിപ്പോർട്ടുകൾ. കൈക്ക് വെട്ടേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി ആസാദ് റോഡിൽ വെച്ചായിരുന്നു ആക്രമണം. രണ്ടു യുവതികള്‍ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ഇവരെ തടഞ്ഞുനിര്‍ത്തി അക്രമം നടത്തുകയായിരുന്നു. കഴുത്തിന് വെട്ടാനുള്ള ശ്രമം തടയുന്നതിനിടെയാണ് യുവതിയുടെ കൈക്ക് വെട്ടേറ്റത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.