Thursday, December 8, 2022
HomeNewsKeralaകോടിയേരിക്ക് ആദരവുമായി പതിനായിരങ്ങള്‍

കോടിയേരിക്ക് ആദരവുമായി പതിനായിരങ്ങള്‍

കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശേരിയിലെത്തിച്ചു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹം ഇന്ന് മുഴുവന്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രാത്രി 12 മണിയോടെ കോടിയേരി ഈങ്ങല്‍പ്പീടികയില്‍ വസതിയിലെത്തിക്കും.

തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദര്‍ശനം ഉണ്ടാകും. 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പൂര്‍ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്താണ് സംസ്‌കാരം.

വന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളില്‍ കോടിയേരിയെ ഒരു നോക്ക് കാണാനായി എത്തിചേര്‍ന്നിരിക്കുന്നത്. വികാരഭരിതമായ മുദ്രാവാക്യം വിളികളോടെയാണ് കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്.

ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിക്ക് അന്ത്യോപചാരമര്‍പ്പിച്ചു. സഹോദരതുല്യനായ കോടിയേരിയുടെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ നേതാക്കളായ എസ് രാമചന്ദ്രന്‍ പിള്ള, എംഎ ബേബി, തോമസ് ഐസക്, കെ കെ ശൈലജ തുടങ്ങിയ നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

Most Popular