Saturday, July 31, 2021
Home News Kerala കോഴിക്കോട്ട് ആരോഗ്യപ്രവർത്തക എലിപ്പനി ബാധിച്ച് മരിച്ചു

കോഴിക്കോട്ട് ആരോഗ്യപ്രവർത്തക എലിപ്പനി ബാധിച്ച് മരിച്ചു

കോഴിക്കോട്: എലിപ്പനി ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. നടക്കാവ് പുതിയ കടവ് നാലുകുടി പറമ്പ് സാബിറ (39) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക ശുചീകരണ ജീവനക്കാരിയാണ്. കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് പനി ബാധിക്കുന്നത്. തുടർന്ന് മെഡിസിൻ ഐസിയുവിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. തുടർന്നാണ് പനി ബാധിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

നിപ കാലത്ത് ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരിയായതിനാൽ രണ്ട് വർഷമായി ജോലിയിൽ തുടരുകയാണ്.

Most Popular