Sunday, January 23, 2022
HomeNewsKeralaകോഴിക്കോട്ട് രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം

കോഴിക്കോട്ട് രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം

തിരുവനന്തപുരം:കോഴിക്കോട്ട് രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. നിപ ബാധയുടെ പ്രഭവ കേന്ദ്രം വവ്വാല്‍ ആണെന്ന് അനുമാനിക്കാവുന്ന പഠന റിപ്പോർട്ടുകളാണ് പുറത്തുവന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) പ്രദേശത്ത് നിന്ന് പിടികൂടിയ വവ്വാലുകളിലാണ് നിപ സാന്നിധ്യം കണ്ടെത്തിയത്. സംസ്ഥാനത്ത് നിലവില്‍ നിപ ഭീതി ഒഴിഞ്ഞിട്ടുണ്ട്. നിപ ബാധയുണ്ടായയാളുടെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആരിലും വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Most Popular