Monday, September 27, 2021
Home News Kerala കോഴിക്കോട് ഇന്ന് രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് ഇന്ന് രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് പേർ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് വടകര സ്വദേശി മോഹനൻ (68), ഫറോക്ക് സ്വദേശി രാജലക്ഷ്മി (61) എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

രാജലക്ഷ്മിക്ക് പിന്നാലെ ഇവരുടെ മകനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഇവരുടെ കുടുംബാംഗങ്ങളും ചികിത്സയിലാണ്.

മോഹനന് കോവിഡിന് പുറമേ വൃക്ക, ഹൃദയം, പ്രമേഹം സംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു.

Most Popular