നടി കെ പി എ സി ലളിത അന്തരിച്ചു. പ്രമേഹവും കരൾ രോഗവും മൂലം ദീർഘ നാളുകളായി ചികിത്സയിലായിരുന്നു ലളിത. കൊച്ചിയിലെ മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം.
എഴുപത്തി നാലാം വയസിലാണ് മരണം. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയാണ് ലളിത. കെ പി എ സി യുടെ നാടകങ്ങളിലൂടെയായിരുന്നു ലളിത അഭിനയ രംഗത്തെക്ക് കടന്നുവരുന്നത്. മഹേശ്വരിയമ്മ എന്നായിരുന്നു ആദ്യ കലഘട്ടങ്ങളിലെ പേര്ഏകദേശം പത്തു വയസ് മുതൽ തന്നെ നാടകങ്ങളുടെ ഭാഗമായി അവർ മാറി. പിന്നീട് മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങൾ. 1978 ലാണ് സംവിധായകൻ ഭാരതനെ വിവാഹം കഴിച്ചു.
കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ ലളിത രണ്ട് തവണ മികച്ച സഹ നടിക്കുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. അമരവും, ശാന്തവും ഇന്നും എന്നും മലയാളികൾ മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ചിത്രങ്ങള്കൂടിയാണ്.
നീല പൊന്മാന്, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം ഗോഡ്ഫാദര്‍സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്കാരവും നേടി.
പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന് മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്മണിയിലെ മാളവിക അങ്ങനെ നിരവധി ശ്രദ്ധേമായ വേഷങ്ങളിലൂടെ ജനഹൃദയം കവര്‍ന്നു.
സിനിമയില്‍ ലളിതയുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്നത് നടന് ഇന്നസെന്റിനായിരുന്നു. ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, കോട്ടയം കുഞ്ഞച്ചന്, മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പോലീസും, അര്ജുനന് പിള്ളയും അഞ്ചു മക്കളും, ഇഞ്ചക്കാടന് മത്തായി ആന്റ് സണ്‍സ്, പാവം പാവം രാജകുമാരന്, ഗോഡ്ഫാദര് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും സ്ക്രീനിലെ പ്രിയ താരജോടിയായി.
കാതലുക്ക് മര്യാദൈ, മണിരത്നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ്ചിത്രങ്ങള്‍. മാമനിതന്‍, ഒരുത്തി, പാരിസ് പയ്യന്‍സ്, ഡയറി മില്‍ക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവില്‍ വേഷമിട്ടത്
എന്നും ഓർമിക്കാനാഗ്രഹിക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം അഭിനയ പ്രതിഭയ്ക്ക് ആദരാജ്ഞലികൾ.