Friday, April 23, 2021
Home News Kerala പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണന; സമരം കെ.പി.സി.സി. ഏറ്റെടുക്കും: പാലോട് രവി

പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണന; സമരം കെ.പി.സി.സി. ഏറ്റെടുക്കും: പാലോട് രവി

തിരുവനന്തപുരം: പ്രവാസികളോടുള്ള സര്‍ക്കാറിന്റെ നിഷേധാത്മക സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ സമരം കെ.പി.സി.സി.ഏറ്റെടുക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പാലോട് രവി. വിദേശരാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടും ചികിത്സയും ആഹാരവും കിട്ടാതെയും കുടുങ്ങിക്കിടക്കുയും മടങ്ങിവരാന്‍ നിര്‍ബന്ധിതരാവുകയും ചെയ്ത പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിലപാട് ക്രൂരവും അപലപനീയവുമാണ്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സര്‍ക്കാറിന്റെ അവഗണനക്കെതിരെ പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പാലോട് രവി. കെ.പി.സി.സി. സെക്രട്ടറി അഡ്വ.ജി.സുബോധന്‍ മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ച് നടന്ന സമരത്തില്‍ സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ്, വൈസ് പ്രസിഡന്റ് എസ്.സലിം, ജനറല്‍ സെക്രട്ടറി അയൂബ് ഖാന്‍, ബിജു എന്നിവര്‍ പ്രസംഗിച്ചു.

Most Popular