Saturday, May 21, 2022
HomeNewsKeralaപണിമുടക്കി കെ എസ് ആർ ടി സി; വലഞ്ഞ് ജനങ്ങൾ

പണിമുടക്കി കെ എസ് ആർ ടി സി; വലഞ്ഞ് ജനങ്ങൾ

തിരുവനന്തപുരം: ദീർഘദൂര സർവീസുകൾ ഉൾപ്പടെ കെ എസ് ആർ ടി സി പണിമുടക്കി. ഇതോടെ സംസ്ഥാനത്തെ ജനങ്ങൾ യാത്ര ദുരിതത്തിലായി. ശമ്പള പ്രതിസന്ധിയെ തുടർന്നാണ് സംസ്ഥാനത്ത് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ 24 മണിക്കൂർ സൂചന പണിമുടക്ക് പ്രഖ്യാപിച്ചത്.

ഇതോടെ നിരവധി യാത്രക്കാർ ദുരിതം നേരിട്ടു. കാസറഗോഡ് ഇന്ന് ആകെ നാല്സർവീസുകളാണ് നടത്തിയത്. തിരുവനന്തപുരത്താകട്ടെ രണ്ടെണ്ണവും. സമരം ഇന്ന് രാത്രി പന്ത്രണ്ട് വരെ തുടരും. ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും പരോക്ഷ പിന്തുണയുണ്ട്.

Most Popular