കുവൈത്ത് സിറ്റി: സുഡാൻ പൗരന്മാർക്ക് വിസ വിലക്കേർപ്പെടുത്തി കുവൈത്ത്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് വിലക്കേർപ്പെടുത്തുന്നതിനുള്ള മുഖ്യ കാരണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുഡാന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസ ഇടപാടുകളും നിർത്തിവെക്കാനാണ് നിർദേശം. ഫാമിലി വിസ, സന്ദര്‍ശന വിസ, വാണിജ്യ വിസ, തൊഴില്‍ വിസ എന്നിവയ്‌ക്കെല്ലാം വിലക്ക് നേരിടേണ്ടി വരും. അതേസമയം നിലവില്‍ കുവൈത്തില്‍ താമസാനുമതിയുള്ള സുഡാനികള്‍ക്ക് തിരികെയെത്താനും ഇഖാമ പുതുക്കാനും തടസ്സമില്ല. സിറിയ, ഇറാഖ്, പാകിസ്ഥാന്‍, ഇറാന്‍, അഫ്ഗാന്‍, യെമന്‍, ലെബനന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് കുവൈത്തിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.