Wednesday, January 19, 2022
HomeGulfഡോക്ടറെന്ന വ്യാജേന ദന്ത ചികിത്സ: പ്രവാസി അറസ്റ്റിൽ

ഡോക്ടറെന്ന വ്യാജേന ദന്ത ചികിത്സ: പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി:മൂന്ന് വർഷമായി ദന്ത ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിയ പ്രവാസി പിടിയിലായി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രവാസിയെ അറസ്റ്റ് ചെയ്തത്.

ടെന്റല്‍ ടെക്‌നീഷ്യനായിരുന്ന പ്രവാസി യുവാവ് ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് ചികിത്സ നടത്തിയിരുന്നത്. സഹായത്തിന് ഇവിടെ ഒരു നഴ്‌സുമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിയാരുന്നു കഴിഞ്ഞ ദിവസം ക്ലിനിക്കില്‍ അധികൃതര്‍ റെയ്ഡ് നടത്തിയത്.

ദിവസവും നിരവധിപ്പേര്‍ ഇവിടെയെത്തി ചികിത്സ സ്വീകരിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. ഡോക്ടറെന്ന നിലയില്‍ താന്‍ സേവനം ചെയ്തിരുന്നതായി പ്രതി കുറ്റസമ്മതം നടത്തി.

Most Popular