Monday, May 16, 2022
HomeNewsNationalകർഷക പ്രതിഷേധത്തിലേക്ക് കാറിടിച്ച് കൊലപാതകം , കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14...

കർഷക പ്രതിഷേധത്തിലേക്ക് കാറിടിച്ച് കൊലപാതകം , കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു,സംഘർഷത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു

ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് 8 പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ അർപ്പിച്ചു .സംഭവം നടക്കുമ്പോൾ താൻ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശിഷ് മിശ്രയുടെ അവകാശവാദം.ബാൻബിർപുർ ഗ്രാമത്തിലെ സ്കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നും ആശിഷ് മിശ്ര പറയുന്നു. പരിപാടിയിൽ പങ്കെടുത്തവരെല്ലാം ഇത് സ്ഥിരീകരിക്കുമെന്നാണ് അവകാശവാദം.

സംഭവ സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശിഷ് മിശ്രയുടെ അവകാശവാദം. ബാൻബിർപുർ ഗ്രാമത്തിലെ സ്കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നും ആശിഷ് മിശ്ര പറയുന്നു. പരിപാടിയിൽ പങ്കെടുത്തവരെല്ലാം ഇത് സ്ഥിരീകരിക്കുമെന്നാണ് അവകാശവാദം. അതിനിടെ സംഘർഷത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു. രാം കശ്യപ് എന്ന പ്രാദേശിക മാധ്യമപ്രവർത്തകനാണ് മരിച്ചത്.

അതേസമയം സംഭവം സ്ഥലം സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് തടയുകയും,എന്നാൽ താൻനടന്നു പോകുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചതോടെ അറസ്റ്റ് ചെയ്‌തെന്നുമാണ് റിപ്പോർട്ടുകൾ .കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ അശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.മന്ത്രിയെ മോഡി മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു .

Most Popular