പങ്കാളികളെ കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം (partner swapping group) സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. കോട്ടയം (Kottayam) ജില്ലയിലെ കറുകച്ചാലില്‍ (Karukachal) നിന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരെ കറുകച്ചാല്‍ പൊലീസ് പിടികൂടി. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തില്‍ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാല്‍ പൊലീസ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം പേര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാല്‍തന്നെ വലിയ കണ്ണികള്‍ അടങ്ങിയതാണ് ഈ സംഘമെന്നും പൊലീസ് കരുതുന്നു.