Friday, January 28, 2022
HomeNewsNationalനടൻ സുശാന്ത്‌ സിങ് രാജ്പുതിന്റെ ബന്ധുക്കൾ വാഹനാപകടത്തിൽ മരിച്ചു

നടൻ സുശാന്ത്‌ സിങ് രാജ്പുതിന്റെ ബന്ധുക്കൾ വാഹനാപകടത്തിൽ മരിച്ചു

പട്‌ന-  അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ ബന്ധുക്കളായ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ചു. കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ലാണ് അപകടം നടന്നത്.

സുശാന്തിന്റെ സഹോദരീ ഭർത്താവ് ഒ.പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് പട്നയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം. ഗീത ദേവിയുടെ ഭർത്താവ് ലാൽജീത് സിങ്, അദ്ദേഹത്തിന്റെ മകൾ അമിത് ശേഖർ, രാം ചന്ദ്രസിങ്, ബന്ധുക്കളായ ബേബി ദേവി, അനിത ദേവി, ഡ്രൈവർ പ്രീതം കുമാർ എന്നിവരാണ് മരിച്ചത്.

 

Most Popular