എയർ ബബ്ൾ അവസാനിപ്പിച്ച് സാധാരണ നിലയിലുള്ള വിമാന സർവ്വീസുകൾ പുനരാംഭിക്കണം: ഗപാഖ്

കോവിഡിന്റെ മൂന്നാം തരംഗത്തിൽ നിന്ന് ലോകം മോചനം നേടി തുടങ്ങിയ സാഹചര്യത്തിൽ, ഫെബ്രുവരി 28 വരെ നീട്ടിയിരിക്കുന്ന എയർ ബബ്ൾ കരാർ ഇനിയും നീട്ടികൊണ്ട് പോവരുതെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ് ) കേന്ദ്ര വ്യോമയാന വകുപ്പിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

കോവിഡ് വാക്സിൻ മുഴുവൻ സ്വീകരിച്ചവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പി.സി.ആർ ടെസ്റ്റ് വേണ്ടതില്ലെന്നും നിർബന്ധിത ക്വാറന്റയിൻ വ്യവസ്ഥ നീക്കം ചെയ്ത സാഹചര്യവും എയർ ബബ്ൾ കരാർ അവസാനിപ്പിച്ച് സാധാരണ നിലയിലേക്കുള്ള സർവ്വീസുകൾക്ക് അനുകൂല നിലപാടിലേക്ക് നയിക്കുന്ന സാഹചര്യമാണെന്നും വിലയിരുത്തുന്നു. അയാട്ട അടക്കമുള്ള അന്താരാഷ്ട്ര സംഘടന മുഴുവൻ ലോക രാജ്യങ്ങളോടും അഭ്യർത്ഥിച്ചതും പ്രവാസികൾ അടക്കമുള്ളവർക്ക് പ്രതീക്ഷ നൽകുന്നുവെന്നും യോഗം വിലയിരുത്തി.
 ഗൾഫ് നാടുകളിൽ ബഹുഭൂരിഭാഗം പേരും നിർദ്ധിഷ്ഠ വാക്സിനേഷൻ പൂർത്തീകരിച്ചതാണെന്നും അങ്ങിനെയുള്ളവരെ പി.സി.ആർ ടെസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാറുകളോട് നേരത്തെ മുതൽ ഗ പാഖ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ്.
അതോടൊപ്പം, പി.സി.ആർ ടെസ്റ്റിൽ ന യു.എ.ഇ.യെ യും കുവൈറ്റിനെയും കൂടി ഉൾപ്പെടുത്തുന്നത് ഏറ്റവും കൂടുതൽ പ്രവാസികൾ ഉൾപ്പെടുന്ന രാജ്യങ്ങളെന്ന നിലക്ക് വലിയ പ്രയോജനം ലഭിക്കും.
ക്വാറന്റയിൽ വ്യവസ്ഥ നേരത്തെ തന്നെ ഒഴിവാക്കിയ കേരള സർക്കാറിന്റെ നടപടികളെയും പി.സി. ആർ ടെസ്റ്റും ക്വാറന്റയിൻ വ്യവസ്ഥ രാജ്യമൊട്ടാകെ ഇപ്പോൾ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടികളെയും സ്വാഗതം ചെയ്തു.
യോഗത്തിൽ പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജന: സെകട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, അൻവർ സാദത്ത് ടി.എം.സി, കരീം ഹാജി മേമുണ്ട, അമീൻ കൊടിയത്തൂർ, മശ്ഹൂദ് തിരുത്തിയാട്, സുബൈർ ചെറുമോത്ത്, എ.ആർ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.