Thursday, July 29, 2021
Home News Kerala ലൈഫ് മിഷൻ ഇടപാട്: സിബിഐ സ്വർണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും

ലൈഫ് മിഷൻ ഇടപാട്: സിബിഐ സ്വർണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ അന്വേഷണം നടത്തുന്ന സിബിഐ ഇതുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും. സ്വപ്ന സുരേഷ്, സന്ദീപ് നായർ തുടങ്ങിയവരെ ചോദ്യം ചെയ്യാൻ അനുമതി തേടി കേന്ദ്ര അന്വേഷണ ഏജൻസി കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഇതിനു പുറമെ ലൈഫ് മിഷൻ സിഇഒ അടക്കമുള്ളവരെയും ചോദ്യം ചെയ്തേക്കും.

ലൈഫ് മിഷൻ കരാർ സംഘടിപ്പിച്ചു തരാമെന്ന ഉറപ്പിൽ തങ്ങളിൽ നിന്ന് സ്വപ്നയും സംഘവും കോടികളുടെ കമ്മീഷൻ കൈപ്പറ്റിയെന്ന് യൂനിടാക് എം ഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഓൺലൈൻ വഴി 4.25 കോടി രൂപ സ്വപ്നയും സംഘവും കൈപ്പറ്റിയെന്നാണ് മൊഴി. യൂനിടാക് നടത്തിയ ബാങ്ക് ഇടപാടുകളും സിബിഐ പരിശോധിക്കും.

Most Popular