Monday, July 26, 2021
Home News National വായ്പാ തട്ടിപ്പ് കേസ്: മാർക്കണ്ഡേയ കട്ജു നീരവ് മോദിക്കെതിരേ മൊഴി നൽകും

വായ്പാ തട്ടിപ്പ് കേസ്: മാർക്കണ്ഡേയ കട്ജു നീരവ് മോദിക്കെതിരേ മൊഴി നൽകും

ന്യൂഡൽഹി: വായ്പാ തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദിയുമായി ബന്ധപ്പെട്ട കേസിൽ മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു സാക്ഷിമൊഴി നൽകും. വീഡിയോ കോൺഫറൻസിംഗ് വഴി നടക്കുന്ന കോടതി നടപടികളിലാണ് മുൻ ജസ്റ്റിസ് ഭാഗമാവുന്നത്.

ലണ്ടൻ കോടതി മുമ്പാകെ മൊഴി നൽകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം നീരവ് മോദിക്ക് ഇന്ത്യയിൽ നീതി ലഭിക്കില്ലെന്ന നിലപാടായിരിക്കും സ്വീകരിക്കുക. നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യമാണ് ലണ്ടൻ കോടതി പരിഗണിക്കുന്നത്.

കേസിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ഇപ്പോഴില്ല. എന്നാൽ നീരവ് മോദിക്ക് ഇന്ത്യയിൽ നീതി ലഭിക്കാൻ ഇടയില്ലെന്ന് കോടതിയെ ബോധിപ്പിക്കുമെന്നും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ കൂടിയായ കട്ജു പറഞ്ഞു. വിഷയത്തിൽ തന്റെ സാക്ഷിമൊഴി ഇതിനോടകം എഴുതി നൽകിയിട്ടുണ്ട്. ഇക്കാര്യം കോടതിയെ നേരിട്ട് ബോധിപ്പിക്കും.

പഞ്ചാബ് നാഷനൽ ബാങ്ക് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിൽ നിന്ന് വ്യാജരേഖകൾ ഹാജരാക്കി 14,000 കോടിയോളം രൂപ വായ്പയെടുത്തു രാജ്യം വിട്ടെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ പ്രത്യേക കോടതി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വർഷം മാർച്ചിലാണ് നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായത്.

Most Popular