ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കും. കടകളുടെ പ്രവൃത്തി സമയം രാത്രി ഒൻപതുമണി വരെ നീട്ടി. സ്വാതന്ത്ര്യദിനത്തിലും അവിട്ടം ദിനത്തിലും (മൂന്നാം ഓണം) ലോക്ഡൗൺ ഉണ്ടാകില്ല.

ടി പി ആര്‍ അടിസ്ഥാനത്തിലുള്ള ലോക്ഡൗണിന് പകരം വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി നിയന്ത്രണങ്ങള്‍. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാനും, ബാക്കി എല്ലാ ദിവസവും കടകള്‍ തുറക്കാനും തീരുമാനമായി. കടകള്‍ രാത്രി ഒമ്ബതുവരെ തുറക്കാനാണ് അനുമതിയുണ്ടാവുക. സംസ്ഥാനത്ത് അടച്ചിടല്‍ തുടരുന്നത് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി പകരം സംവിധാനം കണ്ടെത്തണമെന്നും നിര്‍ദേശമുയര്‍ന്നിരുന്നു. സംസ്ഥാനത്തിന്റെ ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രീയമാണെന്ന ആരോപണവുമായി പ്രതിപക്ഷവും എത്തിയിരുന്നു.