Thursday, January 20, 2022
HomeNewsNationalകാസര്‍ഗോഡ് പാണത്തൂരില്‍ തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ അടക്കം നാല് മരണം

കാസര്‍ഗോഡ് പാണത്തൂരില്‍ തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ അടക്കം നാല് മരണം

പാണത്തൂർ:കാസര്‍ഗോഡ് പാണത്തൂരില്‍ തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ അടക്കം നാല് പേര്‍ മരിച്ചു.മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.കെ ബാബു, രംഗപ്പു, എം കെ മോഹനന്‍, നാരായണന്‍ എന്നിവരാണ് മരിച്ചത്.ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തില്‍ ലോറി തലകീഴായാണ് മറിഞ്ഞത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയില്‍ ഒന്‍പത് പേര്‍ ഉണ്ടായിരുന്നു. രാജപുരം കല്ലപ്പള്ളിയില്‍ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രാജപുരം പൊലീസും നാട്ടുകാരും കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Most Popular