തിരുവനന്തപുരം: വിലക്കയറ്റത്തിൽ ഇരുട്ടടിയായി പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും.
പെട്രോൾ ഡീസൽ വർദ്ധനവ് ദിനംപ്രതി കൂടുന്നതിന് പുറമെയാണ് പാചക വാതക വിലയിലും അടിക്കടി വർദ്ധനവ് ഉണ്ടാകുന്നത്. ഗാർഹിക പാചകവാതകവില കുത്തനെ കൂട്ടിയത് കുടുംബ ബജറ്റിനെ രൂക്ഷമായി ബാധിക്കും.
ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞയാഴ്ച വില കൂട്ടിയിരുന്നു. 19 കിലോ സിലിണ്ടറിന് 102 രൂപയാണ് അന്ന് കൂട്ടിയത്. നിലവിൽ 2253 രൂപയാണ് ഒരു സിലിണ്ടറിന്റെ വില.