മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെയെന്ന് ഏക്നാഥ് ഷിൻഡേ വ്യക്തമാക്കി. വിമത എം.എൽ.എമാർ നാളെ മുംബൈയിൽ തിരിച്ചെത്തുമെന്ന് എത്തുമെന്നും ഷിൻഡേ അറിയിച്ചു.
വിശ്വാസ വോട്ടെടുപ്പിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി നിര്‍ദേശിച്ചു. 11മണിക്ക് സഭ ചേര്‍ന്ന് 5 മണിക്കുളളിൽ നടപടികള്‍ പൂര്‍ത്തിയാക്കണം. സഭാ നടപടികളെല്ലാം ചിത്രീകരിക്കണമെന്നും ഗവർണറുടെ നിർദേശത്തിൽ പറയുന്നു.
ചൊവ്വാഴ്ച ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഗവര്‍ണറെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.