Friday, October 7, 2022
HomeNewsNationalമഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം; അൻപതോളം പേർക്ക് പരിക്ക്

മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം; അൻപതോളം പേർക്ക് പരിക്ക്

മുംബൈ : മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം. അൻപതോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ . പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. ഇടിക്ക് പിന്നാലെ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി.

സിഗ്നലിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക വിവരങ്ങൾ ലഭിക്കുന്നത്.

Most Popular