Wednesday, May 18, 2022
HomeNewsKeralaമൊറയൂർ ഗ്രാമ പഞ്ചായത്തിന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം സി സിയുടെ  ആദരം

മൊറയൂർ ഗ്രാമ പഞ്ചായത്തിന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം സി സിയുടെ  ആദരം

അധികാരത്തിൽ വന്ന് ഒരു വർഷത്തിനകം മികച്ച പ്രവർത്തനങ്ങളിലൂടെ നിരവധി അഭിനന്ദനങ്ങൾ നേടിയ മൊറയൂർ ഗ്രാമപഞ്ചായത്ത്  ഭരണസമിതിക്ക് ജിദ്ദ മലപ്പുറം ജില്ലാ കെ.എം സി സിയുടെ  ആദരം. കോവിഡ് ഒന്നാം തരംഗത്തിൽ വാർഡ് മെമ്പർമാർ, ആർ ആർ ടി അംഗങ്ങൾ,  ആരോഗ്യപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ടി പി ആർ നിരക്ക് ഗണ്യമായി കുറക്കുന്നതിന് നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുൻ കെ എം സി സി വെൽഫെയർ ചെയർമാനുമായ  ജലീൽ കുന്നക്കാടിനെ ജില്ലാ കെഎംസിസി മെമെന്റോ നൽകി ആദരിച്ചു.
ഒരു പഞ്ചയത്തിൽ നിന്ന് നമുക്ക് എന്തൊക്ക നേടി എടുക്കാൻ ഉണ്ട് എന്ന വിഷയത്തിൽ ജില്ലയിലെ വിവിധ മണ്ഡലം പ്രതിനിധികളെ  ഉൾപ്പെടുത്തി സംഘടിപ്പിച്ച  മുഖാമുഖം പരിപാടിയിലാണ് ജലീൽ കുന്നക്കാടിനെ ആദരിച്ചത്. ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് സീതി കൊളക്കാടൻ മൊമന്റോ നൽകി ആദരിച്ചു. ജില്ല കമ്മറ്റി ചെയര്മാന് പി വി ഹസ്സൻ സിദീഖ് പരിപാടി ഉൽഘാടനം ചെയ്തു.  സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു.  കോവിഡ്  പ്രതിസന്ധിയിലും പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുറമെ, പദ്ധതിനിർവഹണത്തിൽ മുന്നിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്ത് എന്ന ഖ്യാതി നേടുന്നതിലും, മൊറയൂർ മാതൃക മറ്റു പഞ്ചായത്തുകളിൽ നടപ്പാക്കാൻ പോലീസ് അധികാരികൾ വരെ ആഹ്വാനം ചെയ്യപ്പെടുന്ന വിധത്തിൽ അഭിനന്ദനങ്ങൾ നേടുന്നതിലും, വാക്സിൻ വിതരണത്തിന്  പ്രവാസികൾക്ക് പ്രത്യേക പരിഗണന ഏർപ്പെടുത്തിയതും പ്രത്യേകം എടുത്തു പറയേണ്ടതാണ് എന്നും നേരത്തെ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ സാരഥിയായിരുന്ന ശ്രീ ജലീലിന് ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുന്നതിൽ  അഭിമാനമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ജില്ല കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. ഇല്ലിയാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപാലം, അഷ്‌റഫ് വി വി, നാസ്സർ കാടാമ്പുഴ, സുൽഫീക്കർ ഒതായി എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. മണ്ഡലം ഭാരവാഹികളായ  മാനു പട്ടിക്കാട്, നാണി ഇസ്ഹാഖ് കോട്ടക്കൽ, സാദിക്ക് ചിറയിൽ.അലി ഏറനാട്, സുഹൈൽ തിരുരങ്ങാടി, ഉനൈസ് കരുമ്പിൽ.യൂനുസ് വേങ്ങര, നാസർ മമ്പുറം,ഷമീം കൊടക്കാട്, മജീദ് കള്ളിയിൽ ഹംസക്കുട്ടി ആനക്കയം  തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
നാട്ടിൽ തുടങ്ങുന്ന വിവിധ സംരഭങ്ങൾക്ക് പ്രവാസികൾക്ക് മുൻഗണന  ഉണ്ടാവണം, മടങ്ങി വരുന്ന പ്രവാസികൾക്ക് എന്തെങ്കിലും വരുമാനം കിട്ടത്തക്ക വിധത്തിൽ പ്രവാസികളുടെ ഫണ്ട് ഉപോയാഗിച്ച് BOT അടിസ്ഥാനത്തിൽ വിവിധ പദ്ധതികൾ വേണമെന്നും, പ്രവാസികളുടെ മക്കൾ നാട്ടിൽ തന്നെ നിൽക്കത്തക്ക വിധത്തിൽ ഗവണ്മെന്റ്  ജോലികൾ കിട്ടാനും കുട്ടികൾക്ക് ഉന്നത വിദ്യഭ്യാസം കിട്ടുന്ന തരത്തിലുള്ള തൊഴിലധിഷ്ടത കോഴ്സുകൾ പഞ്ചയാത്ത് മുൻകൈ എടുത്ത് നടത്തണമെന്നും പഞ്ചയത്തിലെ കൺസ്ട്രക്ഷൻ വർക്കുകൾക്ക് പഞ്ചയാത്ത് പാസ്സാക്കുന്ന പൈസയിൽ പകുതി മാത്രമാണ് വർക്കുകളിൽ ഇറങ്ങുന്നള്ളു എന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. സദസിലുള്ളവരുടെ അഭിപ്രയ പ്രകടനങ്ങൾക്ക് ശേഷം ജലീൽ മറുപടി പ്രസംഗം നടത്തി.
പഞ്ചയാത്ത് എന്നാൽ റോഡും പാലവുംഉണ്ടാക്കൽ മാത്രമാണ് എന്ന ധാരണ നമ്മിൽ പാർലർക്കുമുണ്ട് എന്നും പഞ്ചയത്തിന് വിവിധ തരത്തിലുള്ള വൈവിധ്യങ്ങളായ പരിപാടികൾ നടത്താൻ സാധിക്കുമെന്നും,  പഞ്ചയാത്ത് ഫണ്ടിൽ നിന്ന് 20 % വരെ വിദ്യഭാസ പ്രവർത്തങ്ങൾക്കുള്ളതാണ് എന്നും ഈ ഫണ്ടുകൾ ഉപയോകപെടുത്തി വിവിധ വിദ്യാഭ്യസ പദ്ധതികൾ, പി സ് സി കോഴ്സുകൾ, അടക്കം 10 ക്ലാസ് പാസാകാത്ത ഒരു കുട്ടി പോലും പഞ്ചായത്തിൽ ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെ പത്താം ക്ലാസ് തുല്യത പരീക്ഷയും അനുബന്ധ പ്രവർത്തങ്ങളുമായി മൊറയൂർ പഞ്ചയാത്ത് മുന്നോട്ട് പോവുകയാണ്  എന്നും  ജലീൽ പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ ഐ സി യു സൗകര്യമുള്ള ആംബുലൻസ് പഞ്ചയത്തിൽ കൊണ്ട് വരാൻ സാധിച്ചതിൽ അഭിമാനമുണ്ട്, പഞ്ചായത്തിൽ നടക്കുന്ന കൺസ്ട്രക്ഷൻ വർക്കിന്‌ പാസ്സാക്കുന്ന പൈസ മുഴുവൻ വർക്കിൽ തന്നെ ഇറക്കുന്ന സംവിധാങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നും ജലീൽ പറഞ്ഞു.  മണമോ പുകയോ ഇല്ലാത്ത മാരകമായ മയക്കു  മരുന്നിന്റെ പിന്നാലെ  നമ്മുടെ കുട്ടികൾ പോകുന്നു വെന്നും കുട്ടികളുടെ ഇടയിൽ നിന്ന്  അത്തരത്തില് പോകുന്ന കുട്ടികളെ കണ്ടത്തുവാനുള്ള  സംവിധാനം ഒരുക്കിയിട്ടുണ്ട് അതിന്റെ ശ്രദ്ധിക്കപ്പെട്ട റിസൾട്ട് നിങ്ങൾ കഴിഞ്ഞ ദിവസം അറിഞിട്ടുണ്ടാവും എന്നും ജലീൽ  പറഞ്ഞു. നോർക്ക മുഖനേ പ്രവാസികൾക്ക്  വിവിധ പദ്ധതികളും,  കുടുംബശ്രി മുഖേന 3 കോടി വരെ കുറഞ്ഞ പലിശക്ക് സ്ത്രീകളുടെ സംഘത്തിന് വായ്പ ലഭിക്കുന്നു വെന്നും അതൊക്ക ഉപയോഗപ്പെടുത്താൻ  നമുക്ക് സാധിക്കണമെന്നും ജലീൽ വ്യക്തമാക്കി. ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ സാമ്പിൽ  മമ്പാട് നന്ദി പറഞ്ഞു.

Most Popular