Thursday, August 11, 2022
HomeNewsKeralaമലയാളി വിദ്യാർത്ഥി ബ്രിട്ടനിൽ മരിച്ച നിലയിൽ

മലയാളി വിദ്യാർത്ഥി ബ്രിട്ടനിൽ മരിച്ച നിലയിൽ

ലണ്ടന്‍: മലയാളി വിദ്യാർത്ഥി ബ്രിട്ടനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ. കോട്ടയം അതിരമ്പുഴ സ്വദേശി മിലന്‍ ടോമി (24)യെയാണ് യോര്‍ക്ക്‌ഷെയറിലെ ഹാഡേഴ്‌സ് ഫീല്‍ഡിലുള്ള താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി പുറത്തുപോയി തിരിച്ചു വന്നപ്പോഴാണ് മിലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹതാമസക്കാരായ വിദ്യാര്‍ത്ഥികളാണ് മരണവിവരം പൊലീസില്‍ അറിയിച്ചത്.

ഹാഡേഴ്‌സ് ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് പഠിക്കാനായി ആറുമാസം മുമ്പാണ് മിലന്‍ ബ്രിട്ടനിലെത്തിയത്. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Most Popular