Thursday, July 29, 2021
Home Gulf മലയാളി യുവാവിനെ ദുബായിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവാവിനെ ദുബായിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ്: മലയാളി യുവാവിനെ ദുബായിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കാസർകോട് ചെങ്കള സ്വദേശി അജീർ പാണൂസാ(41)ണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

നീന്തൽക്കുളത്തിലിറങ്ങിയപ്പോൾ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം റാഷിദ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫർസാന. മകൾ: ഫില ഫാത്തിമ. അജീറിന്റെ സഹോദരൻ ഹാരിസ് പാണൂസ് ഈ വർഷം ജനുവരിയിൽ ദുബായിൽ മരിച്ചിരുന്നു. മറ്റു സഹോദരങ്ങൾ: സാജിദ്, അബ്ദുൽ റഹ്മാൻ, സുഫൈർ.

Most Popular